വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍
വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം, 2005 (Right to Information Act, 2005) എന്നത് സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ്. ഈ നിയമപ്രകാരം ഓരോ ഇന്ത്യൻ പൗരനും സർക്കാർ ഓഫീസുകളിൽ ലഭ്യമായ വിവരങ്ങൾ ആവശ്യപ്പെടാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ ലഭിക്കാനും അവകാശമുണ്ട്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ പൊതുഅധികാര സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകൾ, ഉത്തരവുകൾ, റിപ്പോർട്ടുകൾ, പദ്ധതിവിവരങ്ങൾ, ചെലവ് വിവരങ്ങൾ തുടങ്ങിയവ ഈ നിയമപ്രകാരം ആവശ്യപ്പെടാവുന്നതാണ്.
വിവരാവകാശ അപേക്ഷ ലഭിച്ചാൽ പൊതുവിവര ഓഫീസർ (PIO) സാധാരണയായി 30 ദിവസത്തിനുള്ളിൽ വിവരം നൽകേണ്ടതാണ്. ലഭിച്ച മറുപടിയിൽ തൃപ്തിയില്ലെങ്കിൽ അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർ : ശ്യാംകുമാർ വി കെ
തസ്തിക : ഹെഡ് ക്ലാർക്ക്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വിലാസം : ചാമംപതാൽ പി. ഒ , കോട്ടയം - 686517 ഫോൺ : 0481-2456355
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർ : പ്രമോദ് പി കെ
തസ്തിക : സീനിയർക്ലാർക്ക് ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വിലാസം : ചാമംപതാൽ പി. ഒ , കോട്ടയം - 686517 ഫോൺ : 0481-2456355
അപ്പലേറ്റ് അതോറിറ്റി - ബീമ എം
തസ്തിക : സെക്രട്ടറി ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വകുപ്പ് : തദ്ദേശസ്വയംഭരണവകുപ്പ്
വിലാസം : ചാമംപതാൽ പി. ഒ , കോട്ടയം - 686517 ഫോൺ : 0481-2456355